കാന്റലിവർ മാതൃകയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വാഗമണ്ണിലെ ചില്ലുപാലത്തിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആദ്യദിവസം വെറും രണ്ട് മണിക്കൂറിനുള്ളിൽ നൂറോളം പേരാണ് ചെല്ലുപാലത്തിലെ കാഴ്ചകൾ കാഴ്ചകൾ ആസ്വദിച്ചത്. മീറ്ററുകളോളം നീളമുള്ള ചില്ലുപാലം ട്രെൻഡിംഗായി മാറിയതോടെ ആദ്യദിനം അരലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. രാവിലെ മുതൽ ചില പാലത്തിൽ കയറാൻ സഞ്ചാരികളുടെ നീണ്ട നിരയായിരുന്നതായി ഡിടിപിസി അധികൃതർ വ്യക്തമാക്കി. എന്നാൽ, വാഗമണ്ണിൽ മഴ തുടരുന്നതിനാൽ ആദ്യ ദിനം പാലത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. മഴയത്ത് തെന്നി വീഴാൻ സാധ്യതയുള്ളതിനാലാണിത്.
വാഗമണ്ണിൽ നിന്ന് 4 കിലോമീറ്റർ ദൂരെയുള്ള കോലാഹമേട്ടിലെ ഡിടിപിസിയുടെ അഡ്വഞ്ചർ പാർക്കിലാണ് ചെല്ലുപാലം ഒരുക്കിയിരിക്കുന്നത്. ഒരേസമയം 15 പേർക്കാണ് ചില്ലുപാലത്തിലൂടെയുള്ള യാത്ര ആസ്വദിക്കാൻ കഴിയുക. പരമാവധി 10 മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാവുന്നതാണ്. 500 രൂപയാണ് പ്രവേശന ഫീസ്. നിലവിൽ, ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കണക്കിലെടുത്ത് ഓൺലൈനായി ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത് അധികൃതരുടെ പരിഗണനയിലാണ്. ചില്ലുപാലത്തിന് പുറമേ, അഡ്വഞ്ചർ പാർക്കിൽ റോക്കറ്റ് ഇജക്ടർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സൈ റോളർ തുടങ്ങിയ സാഹസിക വിനോദങ്ങളും ഉണ്ട്.
Post Your Comments