പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ പേരിലാക്കിയത്. കന്നി അങ്കത്തിൽ തന്നെ വൻ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ ജയിച്ചപ്പോൾ ഹാട്രിക് തോൽവിയാണ് ജെയ്ക്ക് നേരിട്ടത്. മൂന്നാം തവണയും പുതുപ്പള്ളിയിലെ ജനങ്ങൾ ജെയ്ക്കിനെ പരാജയപ്പെടുത്തി.
ജെയ്ക്കിന്റെ പരാജയം ഇടത് പാളയത്തിന് തിരിച്ചടിയായിരിക്കുകയാണ്. സൈബർ ഇടങ്ങളിൽ ജെയ്ക്കിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ച് തങ്ങളുടെ വിഷമം അറിയിക്കുകയാണ് സഖാക്കൾ. നഷ്ടം പുതുപ്പള്ളിക്കാണെന്നും ജെയ്ക്ക് ജയിക്കേണ്ടവൻ ആയിരുന്നുവെന്നുമാണ് സൈബർ സഖാക്കളുടെ കമന്റുകൾ. പുതുപ്പള്ളി സഹതാപമർഹിക്കുന്നു എന്നും പോസ്റ്റുകളിൽ പറയുന്നു. ജെയ്ക്കിനെ പിന്തുണച്ചുകൊണ്ടുള്ള ചില പോസ്റ്റുകൾ;
‘നിങ്ങൾ നഷ്ടപ്പെടുത്തിയത് ഏറ്റവും മികച്ചൊരു ജനപ്രതിനിധിയെ ലഭിക്കാനുള്ള ഒരു അവസരമായിരുന്നു. അത്രക്ക് മിടുക്കനായിരുന്നു ജെയ്ക്ക്.
53 വർഷത്തിന്റെ പാരമ്പര്യമാണ് നിങ്ങൾക്ക് വലുതെങ്കിൽ, അത് തുടരുക. ഓരോ മനുഷ്യരുടെയും തീരുമാനങ്ങളാണ് ഓരോരുത്തരുടെയും ജീവിതമെന്നപോൽ, നിങ്ങളുടെ നാടിന്റെ വിധി നിങ്ങൾതന്നെ നിശ്ചയിക്കുന്നു. അതിനെ തടുക്കാൻ ലോകത്ത് മറ്റാർക്കും കഴിയില്ല. പുതുപ്പള്ളി സഹതാപമർഹിക്കുന്നു’.
‘ജയിക്കേണ്ടവൻ നീയേ… ജെയ്ക്കെ…. രാഷ്ട്രീയ ധാർമ്മികതയുടെ മുഖമായും സാമൂഹിക കർമ്മ മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായും രാഷ്ട്രീയ പ്രവർത്തനത്തിൽ നിറഞ്ഞു നിൽക്കുന്ന സഖാവ്…. പ്രിയ പുതുപ്പള്ളി നിവാസികളെ… സഹതാപത്തിന്റെ പേരിൽ നിങ്ങൾ മാറ്റി നിർത്തുന്നത് നിങ്ങൾക്ക് വേണ്ടി ജീവിച്ച മനുഷ്യനെയാണ്…. പരാജയപ്പെട്ടാലും അയാൾ നിങ്ങൾക്കിടയിലുണ്ടാവും… നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്തി പോരാട്ടം തുടരും… സഹതാപം കൊണ്ട് വിശപ്പു മാറില്ലെന്ന് പുതുപ്പള്ളിക്കാർ തിരിച്ചറിയും നാളിലും അയാൾ നിങ്ങൾക്കായി തെരുവിലുണ്ടാവും…. വിളിപാടകലെ … സഖാവേ … എന്ന വിളിക്കപ്പുറം ജയിച്ചിരുന്നു എങ്കിൽ അവിടെ ഉള്ള ജനങ്ങൾ പുതിയ ഒരു പുതുപ്പള്ളി കാണുമായിരുന്നു ഇത് ഇപ്പോ വീണ്ടും………… സാധാരണക്കാരന്റെ ശബ്ദമായി ഇനിയും അവൻ അവിടെ തന്നെ ഉണ്ടാവും. സഹതാപത്തിന് മുകളിൽ വികസനത്തിന്റെ പരുന്ത് പറക്കില്ല’.
Post Your Comments