
കോടഞ്ചേരി: ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയ ഭാഗത്ത് സ്കൂൾ ബസ് താഴ്ന്നു. കല്ലന്തറമേടിനും കോടഞ്ചേരി പമ്പിനും ഇടയിലുള്ള ഭാഗത്താണ് പൈപ്പിടൽ നടക്കുന്നത്.
മണ്ണ് മൂടിയിട്ട നിലയിലായതുകൊണ്ട് റോഡിന് വീതി കുറഞ്ഞ ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾ വരുമ്പോൾ സ്വാഭാവികമായും വാഹനം റോഡിന് പുറത്തേക്ക് ഇറക്കേണ്ടി വരുന്നു.
കനത്ത മഴ പെയ്യുന്നതിനാൽ മണ്ണിട്ട് മൂടിയ ഭാഗത്ത് ചെറിയ വാഹനങ്ങൾ വരെ ചെളിയിൽ താഴുന്നത് പതിവുകാഴ്ചയാണ്. കഴിഞ്ഞദിവസം ഒരു സ്വകാര്യബസും ചെളിയിൽ താഴ്ന്നിരുന്നു. പൈപ്പിടുന്നവരുടെ ജെസിബി ഉപയോഗിച്ചാണ് സ്കൂൾ ബസ് ചെളിയിൽ നിന്ന് കയറ്റിയത്. ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post Your Comments