കൊച്ചി: ആലുവയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് സതീശൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറിയെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആവർത്തിച്ചിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും സതീശൻ ആരോപിച്ചു.
‘ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. ഗ്രോ വാസുവിനോട് വിരോധം തീർക്കുകയാണ് പൊലീസിനിഷ്ടം . പൊലീസ് ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. എന്ത് തമാശയാണ് കേരളത്തിൽ നടക്കുന്നതെന്നും ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്,’ വിഡി സതീശൻ വ്യക്തമാക്കി.
Post Your Comments