ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിലനിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളെ ആഭ്യന്തര സൂചികകൾ മറികടന്നതോടെയാണ് വ്യാപാരം നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് 385.04 പോയിന്റാണ് ഉയർന്നത്. ഇതോടെ സെൻസെക്സ് 66,265.56-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 116 പോയിന്റ് നേട്ടത്തിൽ 19,827.05-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സിൽ ഇന്ന് 2,240 ഓഹരികൾ നേട്ടത്തിലും, 1,436 ഓഹരികൾ നഷ്ടത്തിലും, 128 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിനമാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കുന്നത്.
ഇന്ന് വിപണിയിൽ ബാങ്കിംഗ് ഓഹരികളാണ് കുതിച്ചുയർന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എൽ ആൻഡ് ടി, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, എൻടിപിസി, റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, കോൾ ഇന്ത്യ, പവർ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, അദാനി എനർജി സൊല്യൂഷൻസ്, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, പോളിക്യാബ് ഇന്ത്യ, ടൊറന്റ് ഫാർമ എന്നിവയാണ് നിരാശപ്പെടുത്തിയ ഓഹരികൾ.
Also Read: മെഡിക്കൽ കോളജിൽ ആദ്യമായി എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട്: 10 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി
Post Your Comments