ThiruvananthapuramKeralaNattuvarthaLatest NewsNews

മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം: ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട വ​ള്ളം പു​ലി​മു​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി അ​നി​ലി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള ന​ജാ​ത്ത് എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് വീണ്ടും വ​ള്ളം അ​പ​ക​ട​ത്തി​ൽ പെ​ട്ടു. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി അ​നി​ലി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള ന​ജാ​ത്ത് എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : ഒപി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ക​ര​യി​ലേ​ക്ക് മ​ട​ങ്ങ​വെ​ ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെയാ​ണ് അ​പ​ക​ടം നടന്നത്. അ​ഴി​മു​ഖ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട വ​ള്ളം പു​ലി​മു​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ലി​ൽ​ വീ​ണു.

Read Also : ഭരണപരാജയം മറച്ചുവെക്കാന്‍ മോദിയും കൂട്ടരും തന്റെ പ്രസ്താവന വളച്ചൊടിച്ച് കുപ്രചാരണം നടത്തുന്നു: ഉദയനിധി

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 26 തൊ​ഴി​ലാ​ളി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി ഹാ​ർ​ബ​റി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​വും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റി​ന്‍റെ ബോ​ട്ടും മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വും സ​മാ​ന​രീ​തി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button