ന്യൂഡല്‍ഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാന്‍ മുംബൈയിലെ യോഗത്തില്‍ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തില്‍ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ നേരത്തെതന്നെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. സര്‍വ ധര്‍മ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്നായിരുന്നു കെ.സി വേണുഗോപാല്‍ പറഞ്ഞത്. ഓരോ പാര്‍ട്ടിക്കും അവരുടെ നിലപാട് പറയാന്‍ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Also: ആലുവയിലെ പീഡനം: കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കള്‍ ഉദയനിധിയെ തള്ളിയപ്പോള്‍, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തില്‍ മമതയുടെ പ്രതികരണം.
Post Your Comments