Latest NewsKeralaNews

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

Read Also: ലൈംഗിക ബന്ധത്തിനിടെ സാധാരണയായി ഉണ്ടാകുന്ന 5 പരിക്കുകൾ, അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?

കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഭാഗമാകാതെ സംസ്ഥാനം ആവിഷ്‌ക്കരിച്ച പദ്ധതിയുമായാണ് മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണിത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും

എസ് ഐ യു സി ഒഴികെ ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്ഇബിസി (Socially and Educationally Backward Classes (SEBC) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും.

ഒബിസി പട്ടിക

കേരള സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ (Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaithalaivar),
Elavaniar, Elavaniya, Elavania എന്ന് മാറ്റം വരുത്തും.

പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.

ദാസ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.

സംസ്ഥാന ഒ.ബി. സി പട്ടികയിൽപ്പെട്ട ‘ചക്കാല’ എന്ന സമുദായപ്പേര് ‘ചക്കാല , ചക്കാല നായർ’ എന്നാക്കി മാറ്റും.

സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ് , പണ്ഡിതർ എന്ന് മാറ്റും.

തസ്തിക

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അസോസിയേറ്റ് പ്രഫസർ തലത്തിലുള്ള ഒരു എൻ എം ആർ ഫാക്കൽറ്റി തസ്തിക സൃഷ്ടിക്കും.

Read Also: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button