രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയതരം മാൽവെയർ പ്രചരിക്കുന്നതായി റിപ്പോർട്ട്. അതീവ അപകടകാരിയായ ‘ഡോജ്റാറ്റ്’ (DogeRAT) എന്ന മാൽവെയറാണ് ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. ഫോണിലുള്ള കോണ്ടാക്ടുകൾ, സന്ദേശങ്ങൾ, ബാങ്കിംഗ് രേഖകൾ എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങളിലേക്ക് വളരെ എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിവുള്ളവയാണ് ഡോജ്റാറ്റ്. സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം, അവ ദുരുപയോഗിക്കാനാണ് സാധ്യത. കേന്ദ്ര സുരക്ഷാ ഉപദേശക സമിതിയാണ് പുതിയ മാൽവെയറിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മാൽവെയറിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യേക സൈബർ ക്രിമിനൽ ഗ്രൂപ്പ് ടെലഗ്രാം, ചാറ്റ്ജിപിടി, ഒപ്പേറാ മിനി ബ്രൗസർ, യൂട്യൂബിന്റെ പ്രീമിയം പതിപ്പ്, മറ്റു ചില ജനപ്രിയ ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ പോലുള്ള നിയമാനുസൃത അപ്ലിക്കേഷനുകളുടെ മറവിലാണ് മാൽവെയറിനെ ഉപഭോക്താക്കളുടെ ഫോണിലേക്ക് എത്തിക്കുന്നത്. പ്രവേശിക്കുന്ന ഉപകരണത്തിന്റെ നിയന്ത്രണം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാൻ കഴിയുമെന്നതാണ് ഡോജ്റാറ്റിന്റെ പ്രത്യേകത. ആദ്യഘട്ടത്തിൽ ഉപഭോക്താക്കളുടെ ബാങ്ക് രേഖകൾ കൈക്കലാക്കി, അനധികൃത പണമിടപാടുകൾ നടത്താനാണ് ശ്രമിക്കുക.
Also Read: വന്ദേ ഭാരതിന് നേരെ കല്ലേറ്: മലപ്പുറത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ
ഇന്ത്യൻ ഉപഭോക്താക്കൾക്ക് പിന്നാലെ, ആഗോളതലത്തിലെ ഉപഭോക്താക്കളെയും ലക്ഷ്യമിടാൻ ഡോജ്റാറ്റ് പദ്ധതിയിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അജ്ഞാത തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും, അജ്ഞാത ഇമെയിലുകളിൽ നിന്ന് വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്ന ശീലവും പൂർണമായും ഒഴിവാക്കേണ്ടതാണ്. അജ്ഞാതമായ സോഴ്സുകളിൽ നിന്നാണ് മാൽവെയറുകൾ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്നത്.
Post Your Comments