കീവ്: യുക്രെയ്‌നിലെ ഡൊണെട്‌സ്‌ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 28ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ചെകുത്താന്മാര്‍ക്കെതിരെ ഏതുവിധേനയും പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇത് റഷ്യന്‍ ഫെഡറേഷന്റെ മറ്റൊരു ഭീകരാക്രമണമാണെന്നും സെലന്‍സ്‌കി പ്രതികരിച്ചു. അവര്‍ മനഃപൂര്‍വ്വമാണ് മാര്‍ക്കറ്റില്‍ വ്യോമാക്രമണം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യന്‍ എസ്-300 മിസൈലാണ് മാര്‍ക്കറ്റില്‍ പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.
Post Your Comments