ചുരുങ്ങിയ കാലയളവ് കൊണ്ട് ജനങ്ങൾക്കിടയിൽ അതിവേഗം തരംഗമായി മാറിയ യൂട്യൂബിന്റെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് യൂട്യൂബ് ഷോർട്സ്. 2021-ലാണ് ആഗോളതലത്തിൽ യൂട്യൂബ് ഷോർട്സ് എന്ന പേരിൽ ടിക്ക്ടോക്കിന് സമാനമായ വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ടിക്ക്ടോക്ക് നിരോധനത്തിനുശേഷം യൂട്യൂബ് ഷോർട്സ് എത്തിയതിനാൽ വളരെയധികം സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ യൂട്യൂബ് ഷോർട്സിന് ലഭിച്ചത്. എന്നാൽ, അതിവേഗം പ്രചാരം നേടിയ യൂട്യൂബ് ഷോർട്സ് കമ്പനിയിലെ ജീവനക്കാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ദൈർഘ്യം കുറഞ്ഞ വീഡിയോകളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം യൂട്യൂബിലെ പ്രധാന വാണിജ്യമേഖലയായ ദൈർഘ്യമേറിയ വീഡിയോകളുടെ സ്വീകാര്യതയെ ബാധിക്കുമോ എന്നാണ് ജീവനക്കാരുടെ ആശങ്ക. ഷോർട്സ് ഉള്ളടക്കം മാത്രം കാണുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ സമീപകാലത്തായി വർദ്ധനവാണ് ഉണ്ടായത്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർ കൂടുതലായി ഷോർട്സ് വീഡിയോകൾ നിർമ്മിക്കുന്ന പ്രവണതയും വർദ്ധിച്ചിട്ടുണ്ട്. ഇത് ദൈർഘ്യമേറിയ വീഡിയോകൾ ആസ്വദിക്കുന്ന പരമ്പരാഗത ഉപഭോക്താക്കളെ ഇല്ലാതാകുമോ എന്നാണ് ആശങ്ക. യൂട്യൂബിന്റെ ഭൂരിഭാഗം പരസ്യ വരുമാനവും വരുന്നത് ദൈർഘ്യമേറിയ വീഡിയോകളിൽ നിന്നാണ്.
Also Read: മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം
Post Your Comments