Latest NewsIndiaNews

പ്രണയികളെന്ന് കരുതി സഹോദരങ്ങളെ മർദ്ദിച്ചു: മൂന്ന് പേർക്കെതിരെ കേസ്

ഭോപ്പാൽ: പ്രണയികളെന്ന് കരുതി സഹോദരങ്ങളെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസ്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. സഹോദരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രക്ഷാബന്ധൻ ദിനത്തിലാണ് വിദ്യാർത്ഥിയായ അതുൽ ചൗധരിക്കും സഹോദരിക്കും നേരെ ആക്രമണം നടന്നത്.

Read Also: ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: ജീവനക്കാരൻ പിടിയിൽ, സംഭവം തലശ്ശേരി ജനറലാശുപത്രിയിൽ

ഇരുവരെയും ഒരു സംഘം മർദിക്കുന്ന ദൃശ്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സതായ് റോഡിലെ ക്ഷേത്രത്തിന് സമീപമുള്ള കടയിൽ നിൽക്കുകയായിരുന്നുഅതുൽ ചൗധരിയും സഹോദരിയും. ഇവിടെ വെച്ചായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Read Also: ഈ വർഷം 45 ശതമാനത്തോളം മഴ കുറവ്: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button