KeralaLatest NewsNews

ഭഗവാൻ തന്നെയാണ് സൃഷ്ടിയുടെ ഉത്പാദകൻ: കൃഷ്ണ ഭഗവാന്റെ ജന്മദിനം ഏവർക്കും ഗുണപ്രദമായി ഭവിക്കട്ടെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനേകം കോടി നാമങ്ങളാൽ അറിയപ്പെടുന്ന ഏകനായ ഭഗവാൻ തന്നെയാണ് സൃഷ്ടിയുടെ ഉത്പാദകനെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്

തിന്മയിൽ നിന്നും മാനവരാശിയെ നന്മയുടെ വഴിയെ നയിക്കാൻ അവതരിച്ച ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനം ഏവർക്കും ഗുണപ്രദമായി ഭവിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ശ്രീകൃഷ്ണ ജയന്തി സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്ണ സങ്കൽപത്തെ നെഞ്ചേറ്റുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ശ്രീകൃഷ്ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെയെന്നും എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘ശ്രീകൃഷ്ണന്‍ അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെ പ്രതീകം’: ശ്രീകൃഷ്ണ ജയന്തി സന്ദേശവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button