തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു.ഡിഎ.ഫിന് ബി.ജെ.പി വോട്ടുമറിച്ചെന്ന ക്യാപ്സ്യൂള്‍ നേരത്തെ ഇറക്കി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. എട്ടാം തിയതിയിലേക്കു വച്ചിരുന്ന ക്യാപ്സ്യൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു.
Read Also: ത്രിപുര ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യകശാപ്പ്: വോട്ടെടുപ്പ് റദ്ദാക്കി റീ പോളിംഗ് നടത്തണമെന്ന് സിപിഎം
‘പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സി.പി.എം ഈ ക്യാപ്സ്യൂള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. ഫലം പുറത്തുവരുന്നതിനു മുമ്പേ സി.പി.എമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി’.
‘ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്‍ അഴുകുകയും ചെയ്തു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട്. പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. സര്‍ക്കാരിന് എതിരെ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്‍ ഒരു നേര്‍ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണു ചെയ്തത്’, കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.
Leave a Comment