KollamKeralaNattuvarthaLatest NewsNews

അത്തരം വിഡ്ഢിത്തരങ്ങൾ മന്ത്രിമാരും, ജനപ്രതിനിധികളും പറയാതിരിക്കുന്നതാണ് നല്ലത്: ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ

കൊല്ലം: സനാതന ധര്‍മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കെബിഗണേഷ്കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരമാണെന്നും എല്ലാ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;

‘മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം. തമിഴ്നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങൾ കഴിയുന്നതും മന്ത്രിമാർ, ജനപ്രതിനിധികൾ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ല.

‘ജയിലറിലേക്ക് വിളിക്കുന്ന സമയം ഞാൻ ഒരു കാട്ടിൽ ആയിരുന്നു, അവിടെ റേഞ്ച് ഇല്ലായിരുന്നു’:വർമൻ ഹിറ്റായതിനെ കുറിച്ച് വിനായകൻ

അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയാമായിരിക്കും, രാഷ്ട്രീയം അറിയാമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ നിന്ന് കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കുക.

അപ്പോൾ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല. ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുകയാണ്. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്കു വലിയ വിലയുണ്ട്, വലിയ അദ്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെ നിരസിച്ച്, തരംതാഴ്ത്തി സംസാരിക്കരുത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button