UAELatest NewsNewsInternationalGulf

കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്

ദുബായ്: കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് മിഡിൽ ഈസ്റ്റിൽ തൊഴിലവസരം നൽകാൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പ്, യുകെ, ജർമ്മനി, ബെൽജിയം, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി പ്രവൃത്തിക്കുന്ന ഒഡെപെക് ഗൾഫ് രാജ്യങ്ങളിലേക്കും അതിന്റെ വ്യാപനം വിപുലീകരിച്ചു. ഇതിനുള്ള ചർച്ചകൾ ആണ് യുഎഇ സന്ദർശനത്തിൽ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വളച്ചൊടിച്ചു, കലാപത്തിന് ശ്രമം; അമിത് മാളവ്യക്കെതിരെ തമിഴ്‌നാട്ടിൽ കേസ്

വിദേശ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കായി ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് പാരാ മെഡിക്കൽ പ്രൊഫഷണലുകളെയും റിക്രൂട്ട് ചെയ്യുന്നതിൽ ഒഡെപെക് പ്രധാന പങ്കുവഹിക്കുന്നുണ്ട്. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള ഒഡെപെക്കിന്റെ സഹകരണം പ്രതിവർഷം 200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നുവെന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റ് ഹോസ്പിറ്റലുകൾ ഒഡെപെക്കിന്റെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളായി 700-ലധികം ഉദ്യോഗാർത്ഥികൾ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി നേടിയിട്ടുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Read Also: മറ്റെന്തെങ്കിലും കുതന്ത്രങ്ങൾ ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല:പേര് മാറ്റൽ ചർച്ചയിൽ എം.എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button