കൊച്ചി: നിരോധിച്ച കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. ഏറണാകുളം മഞ്ഞപ്ര സ്വദേശി വർഗീസ് പോളിനെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടികൂടി. 29 ലക്ഷത്തിലേറെ മൂല്യം വരുന്ന നിരോധിത നോട്ടുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നായിരുന്നു സ്വർണം പിടിച്ചെടുത്തത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറും കോഴിക്കോട് സ്വദേശിയായ സഫീറയുമാണ് അറസ്റ്റിലായത്.
Post Your Comments