Latest NewsKeralaNews

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് വെള്ളപൂശുന്നു: കെ സി വേണുഗോപാലിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യണമെ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തള്ളിപ്പറായാതെ അതിനെ ന്യായീകരിയ്ക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

Read Also: വിദേശമദ്യവിൽപനശാല പരിസരത്തുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ

ഉദയനിധിയുടെ പ്രസ്താവനയെ അവരുടെ അഭിപ്രായ സ്വാതന്ത്ര്യമായാണ് കെ സി വേണുഗോപാൽ കണ്ടത്. കേരളത്തിന്റെ കോൺഗ്രസ്സ് നേതാക്കൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അതേസമയം, ഉദയനിധി സ്റ്റാലിന്റെ സനാതനധർമ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ചമാണെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഇന്ത്യ മുന്നണിയുടെ തമിഴ്‌നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button