മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച ജനപ്രിയ ഫീച്ചറായ മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉടൻ എത്തും. ഇത് സംബന്ധിച്ച നടപടികൾക്ക് വാട്സ്ആപ്പ് തുടക്കമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് 2.23.18.21 അപ്ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുക. ഒരു ഡിവൈസിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് മൾട്ടി അക്കൗണ്ട് ഫീച്ചർ.
ജൂണിലാണ് ഈ ഫീച്ചർ ആദ്യമായി ഉപഭോക്താക്കളിലേക്ക് വാട്സ്ആപ്പ് എത്തിച്ചത്. വാട്സ്ആപ്പ് സെറ്റിംഗ്സിൽ കയറി ഒരു വാട്സ്ആപ്പ് അക്കൗണ്ട് കൂടി അധികമായി ആഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അതേസമയം, വിവിധ ഡിവൈസുകളിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്ന കംപാനിയൻ മോഡിന്റെ നേർവിപരീതമായാണ് മൾട്ടി അക്കൗണ്ട് ഫീച്ചർ പ്രവർത്തിക്കുക.
Also Read: അമിത ക്ഷീണം ഇവയുടെ കുറവു കാരണമാകാം, ക്ഷീണം അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം..
ഒന്നിലധികം മൊബൈൽ നമ്പർ ഉള്ളവർക്ക് മൾട്ടി അക്കൗണ്ട് ഫീച്ചർ ഏറെ പ്രയോജനകരമാകും. ജോലിക്കും വ്യക്തിഗത ആവശ്യങ്ങൾക്കും തരംതിരിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. വരും ആഴ്ചകളിൽ തന്നെ മുഴുവൻ ഉപഭോക്താക്കളിലേക്കും മൾട്ടി അക്കൗണ്ട് ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
Post Your Comments