ThiruvananthapuramKeralaNattuvarthaLatest NewsNews

മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം: രണ്ട് സ്ത്രീകള്‍ പിടിയില്‍

തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അബിന (36), മീന (34) എന്നിവരാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്

ശംഖുംമുഖം: മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അബിന (36), മീന (34) എന്നിവരാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.

Read Also : മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം: ശുചിമുറി അടിച്ചു തകർത്തു, കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ്

കണ്ണാന്തുറ സ്വദേശിയായ മെറ്റില്‍ഡയുടെ രണ്ട് പവന്റെ മാലയാണ് ഇവര്‍ പൊട്ടിക്കാൻ ശ്രമിച്ചത്. പാളയം മാര്‍ക്കറ്റില്‍ മത്സ്യക്കച്ചവടം നടത്തിയ ശേഷം ബസില്‍ കണ്ണാന്തുറയിലേക്ക് പോയി. ബസില്‍ നിന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ മെറ്റില്‍ഡയുടെ സമീപത്ത് നിന്ന സ്ത്രീകള്‍ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മെറ്റില്‍‌ഡ ബഹളം വച്ചതോടെ ബസ് നിറുത്തി. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതികളെ നാട്ടുകാരും ബസില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തടഞ്ഞുവച്ചാണ് പൊലീസിന് കൈമാറിയത്.

ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വലിയതുറ പൊലീസ് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button