Latest NewsNewsIndia

പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിട്ടാൽ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കുമോ: കേന്ദ്രത്തോട് ചോദ്യവുമായി കെജ്രിവാൾ

ഡൽഹി: ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യുവാനുള്ള കേന്ദ്ര നീക്കത്തെ ഡൽഹി മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. ഇന്ത്യാ രാജ്യം 140 കോടി ജനങ്ങളുടേതാണെന്നും ഒരു പാർട്ടിയുടേതല്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതാണ് ബിജെപിയുടെ ഈ നീക്കത്തിന് കാരണമെന്നും കെജ്രിവാൾ ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിട്ടാൽ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കുമോ എന്നും കെജ്രിവാൾ ചോദിച്ചു.

‘പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് ഒരു സഖ്യമുണ്ടാക്കി ‘ഇന്ത്യ’ എന്ന് വിളിച്ചതുകൊണ്ട് മാത്രം കേന്ദ്രം രാജ്യത്തിന്റെ പേര് മാറ്റുമോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്, ഒരു പാർട്ടിയുടേതല്ല. സഖ്യത്തിന്റെ പേര് നാളെ ‘ഭാരത്’ എന്നാക്കിയാൽ അവർ രാജ്യത്തിൻ്റെ പേര് ‘ബിജെപി’ എന്ന് മാറ്റുമോ?’, അരവിന്ദ് കെജ്രിവാൾ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button