ഇൻഡൽ മണി ലിമിറ്റഡ് എൻസിഡി കടപ്പത്രങ്ങളുടെ രണ്ടാം ഭാഗം പുറത്തിറക്കി. സെക്വേർഡ് എൻസിഡികളുടെ മുഖവില 1,000 രൂപയാണ്. ഗോൾഡ് ലോൺ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ഇൻഡൽ മണി.
ഇൻഡൽ മണി 150 കോടിയുടെ എൻസിഡി കടപ്പത്രങ്ങൾ 2021 സെപ്തംബറിലാണ് പുറത്തിറക്കിയത്. ഇത്തവണ കടപ്പത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ, 2023 സാമ്പത്തിക വർഷം കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
Also Read: പൊതുഗതാഗതം: ടിക്കറ്റ് നിരക്കിൽ ഭേദഗതി വരുത്തി സൗദി
എൻസിഡി കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു ജൂൺ 22 നാണ് അവസാനിക്കുന്നതെങ്കിലും അതിനു മുമ്പ് തന്നെ നിശ്ചിത പരിധിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യു അവസാനിപ്പിക്കാനാണ് സാധ്യത. കൂടാതെ, ബേസ് ഇഷ്യു 50 കോടി ആയിരിക്കും.
Post Your Comments