കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേർ തമിഴ്നാട് വനപാലകരുടെ പിടിയിൽ. തേനി കന്നിതേവൻപെട്ടി എം.ജി.ആർ കോളനിയിൽ സുരേഷ് (25), പ്രകാശ് (28) എന്നിവരാണ് പിടിയിലായത്.
Read Also : ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമം: നാലുപേർ പിടിയിൽ
വേട്ട സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങളായ രാഹുൽ, ശിവ എന്നിവർ ഒളിവിലാണ്. കടുവസങ്കേത്തിനുള്ളിൽ കയറി മ്ലാവിനെയും മറ്റ് ജീവികളെയും വേട്ടയാടി കടത്തുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായവരുടേതെന്ന് വനപാലകർ പറഞ്ഞു.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments