ന്യൂഡൽഹി: ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാൻ സാധ്യതയെന്ന് സൂചന. ഇത് സംബന്ധിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയുടെ ട്വീറ്റും പുറത്ത് വന്നു. ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയം സർക്കാർ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ ഇതിനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നേക്കും. ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക.
നേരത്തെ രാഷ്ട്രപതി ഭവനില്‍ നിന്ന് ജി 20 പ്രതിനിധികള്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്തില്‍ ‘ഇന്ത്യന്‍ പ്രസിഡന്റ്’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന് എഴുതിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
‘സാധാരണ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരില്‍ സെപ്തംബര്‍ 9 ന് ജി 20 അത്താഴത്തിന് രാഷ്ട്രപതി ഭവന് ക്ഷണം അയച്ചു. ‘യൂണിയന് ഓഫ് സ്റ്റേറ്റ്’ പോലും ആക്രമണത്തിന് കീഴിലാണ്.’ എന്നായിരുന്നു പോസ്റ്റ്.
Post Your Comments