KeralaLatest NewsNews

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും, കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

ഇന്ന് ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ കേരളത്തിൽ പരക്കെ മഴ അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആദ്യ ഘട്ടത്തിൽ തെക്കൻ, മധ്യ ജില്ലകളിലാണ് വ്യാപക മഴ ലഭിക്കുക. തുടർന്ന് വടക്കൻ കേരളത്തിലും ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. മലയോര മേഖലയിലാണ് ഇത്തവണ മഴ കനക്കാൻ സാധ്യത. ലഘു മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

ഇന്ന് ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്. മഴ ശക്തമായാൽ ഡാമുകളിലെ ഷട്ടറുകൾ തുറക്കാനും, തുടർന്ന് നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനും സാധ്യതയുണ്ട്. കടലാക്രമണം നിലനിൽക്കുന്ന സാഹചര്യത്തിൽ, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉയർന്ന തിരമാല മുന്നറിയിപ്പ് ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം.

Also Read: ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button