
വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (ഈഗിൾ സനീഷ്-33), പള്ളിപ്പുറം കോൺവെന്റ് റോഡ് തേവൽ വീട്ടിൽ സനീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുനമ്പം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചെറായി ഭാഗത്ത് താമസിക്കുന്ന ശിവദാസും മകനുമാണ് ആക്രമണത്തിന് ഇരയായത്.
ചെറായി കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചക്ക് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിവദാസിന്റെ പരിചയക്കാരനായ സൈനനെ പ്രതികൾ ആക്രമിക്കുന്നത് തടഞ്ഞതിനാണ് ഇവരെ ആക്രമിച്ചത്. ഒളിവിൽ പോയ പ്രതികളെ മുനമ്പം പോത്തൻ വളവിന് സമീപമുള്ള വസന്ത് നഗർ ഭാഗത്ത് നിന്നാണ് പിടികൂടിയത്.
Read Also : 6,046.81 കോടി രൂപ ആസ്തിയുമായി മുന്നില്‍ ബി ജെ പി, സി പി എമ്മിന് 723.56 കോടിയും കോണ്‍ഗ്രസിന് ബാധ്യത 42 കോടി
മുനമ്പം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഈഗിൾ സനീഷെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മുനമ്പം, എളമക്കര സ്റ്റേഷനുകളിലായി നിരവധി കേസുണ്ട്. ഇൻസ്പെക്ടർ എം. വിശ്വംഭരൻ, എസ്.ഐ ടി.എസ്. സനീഷ്, എസ്.സി.പി.ഒ കെ.ആർ.സുധീശൻ, സി.പി.ഒമാരായ സി.വി. വികാസ്, കെ.കെ. അൻവർ ഹുസൈൻ, വി.എസ്. ലെനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments