Latest NewsNewsTechnology

ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമോ? പുതിയ നീക്കവുമായി മെറ്റ

പരസ്യങ്ങളുടെ ശല്യമില്ലാതെ സേവനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് പെയ്ഡ് വേർഷനിലൂടെ മെറ്റ ലക്ഷ്യമിടുന്നത്

ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇൻസ്റ്റഗ്രാമും, ഫേസ്ബുക്കും. വിനോദ ആവശ്യങ്ങൾക്കും, ബിസിനസ് ആവശ്യങ്ങൾക്കും നിരവധി ആളുകൾ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താറുണ്ട്. നിലവിൽ, ഈ രണ്ട് പ്ലാറ്റ്ഫോമുകളും സൗജന്യമായാണ് മുഴുവൻ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഫേസ്ബുക്കിന്റെയും, ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് വേർഷൻ ഉടൻ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പരസ്യങ്ങളുടെ ശല്യമില്ലാതെ സേവനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് പെയ്ഡ് വേർഷനിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ മെറ്റ നടത്തിയിട്ടില്ലെങ്കിലും, പെയ്ഡ് വേർഷൻ ഉടൻ എത്തിയേക്കുമെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ. യൂറോപ്യൻ യൂണിയനിലാണ് പരസ്യങ്ങൾ ഒഴിവാക്കാനുള്ള മെറ്റയുടെ നീക്കം നടപ്പാക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിവരുന്ന യൂറോപ്യൻ യൂണിയന്റെ നടപടികളെ നേരിടാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പെയ്ഡ് വേർഷൻ.

Also Read: 3 മാസം കൂടുമ്പോള്‍ ഇലക്ഷനുണ്ടെങ്കില്‍ എന്തെങ്കിലും തരും, ഇല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് മുഖം കാണിക്കില്ല: കെജ്രിവാള്‍

പെയ്ഡ് വേർഷനുകൾക്കൊപ്പം ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഇപ്പോൾ ലഭ്യമാകുന്ന സൗജന്യ പതിപ്പുകളും മെറ്റ തുടരാൻ സാധ്യതയുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമങ്ങളാണ് യൂറോപ്യൻ യൂണിയൻ പിന്തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button