ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തിരഞ്ഞെടുപ്പ് വരുമ്പോള്‍ നേതാക്കള്‍ നിങ്ങളുടെ അടുത്തേക്ക് വരുമെന്ന് കേജ്രിവാള്‍ പറഞ്ഞു. 5 വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സിലിണ്ടറിന് 5000 രൂപയാകും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടന്നാല്‍ കിലോയ്ക്ക് 250 രൂപ വിലയുള്ള തക്കാളിക്ക് 1500 രൂപയാകും. ‘ഒരു രാജ്യം 20 തിരഞ്ഞെടുപ്പ്’ നടത്തണമെന്നാണ് തന്റെ ആവശ്യമെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു.
മൂന്ന് മാസം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണം. മൂന്ന് മാസം കൂടുമ്പോള്‍ ഇലക്ഷനുണ്ടെങ്കില്‍ എന്തെങ്കിലും തരും, ഇല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് മുഖം കാണിക്കില്ല.ലോകമെമ്പാടും കറങ്ങിക്കൊണ്ടിരിക്കും, 5 വര്‍ഷത്തിന് ശേഷം മാത്രമേ ഇന്ത്യയില്‍ വരൂ.അതുകൊണ്ടാണ് എല്ലാ വര്‍ഷവും 4 തവണ തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.
‘ഇപ്പോള്‍ നമ്മുടെ രാജ്യത്ത് 6 മാസത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കുന്നു, അതിനാല്‍ ഓരോ 6 മാസം കഴിയുമ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ പോയി എന്തെങ്കിലും പറയേണ്ടി വരുന്ന പ്രശ്നമാണ് മോദി നേരിടുന്നത്. അതുകൊണ്ടാണ് 5 വര്‍ഷത്തേക്ക് ഒരാള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പോകേണ്ടിവരില്ലെന്ന് ഉറപ്പിക്കുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംസാരം ഉയരുന്നത്.’ കെജ്രിവാള്‍ വ്യക്തമാക്കി.
Post Your Comments