ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് മോദി പ്രതീക്ഷ പ്രകടിപ്പിച്ചത്. എറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നതെന്നും എന്നാല്‍ ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസുകളുടെ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, മാര്‍ഗനിര്‍ദ്ദേത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പറഞ്ഞു.
നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുളള റോഡ് മാപ്പ് ആയിട്ടാണ്. അല്ലാതെ ആശയങ്ങള്‍ മാത്രമായല്ല അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രമേയമായ വസുധൈവ കുടുംബകം എന്നത് വെറും മുദ്രാവാക്യമല്ല മറിച്ച് നമ്മുടെ സാംസ്‌കാരിക ധകര്‍മികതയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments