സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ഇതോടെ ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാൻ വീണ്ടും കാലതാമസമെടുക്കും.

ഓണക്കാലത്ത് സംസ്ഥാന ഖജനാവിൽ നിന്ന് ഏകദേശം 18,000 കോടി രൂപയാണ് ചെലവായത്. തുടർന്ന് വരുന്ന ചിലവുകൾ എങ്ങനെ മറികടക്കുമെന്ന ആശങ്ക ബാക്കിയാണ്. ഇതിനെത്തുടർന്നാണ് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നുള്ള ധനസമാഹരണം പരിഗണിക്കുന്നത്.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും അടിയന്തരമായി 2000 കോടി രൂപ ട്രഷറിയിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക ത‍ടസങ്ങൾ പരിഹരിച്ച ശേഷം ബീവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നൽകും.

Share
Leave a Comment