സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം ആയുധമാക്കി ബി.ജെ.പി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണറുടെ അനുമതി തേടി. ഇതിനിടെ, സനാതന വിരുദ്ധ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നൽകുമെന്ന് തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി അറിയിച്ചു.
സമ്മേളനത്തിൽ സംസാരിച്ച ഉദയനിധിയും, പങ്കെടുത്ത തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 7 ന് പ്രതിഷേധവും നടത്തും. അതിനിടെ ഉദയനിധിക്കെതിരെ ഡൽഹി തമിഴ്നാട് ഹൗസിൽ ബിജെപി കത്തും നൽകി. അതേസമയം, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്തിനെയും നേരിടാന്‍ തയാറെന്നും ഉദയനിധി പ്രതികരിച്ചു.
സനാതന ധർമത്തെ പകർച്ചവ്യാധികൾ പോലെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ പരാമർശം, വിമർശനം ഏറ്റുവാങ്ങുന്നതിനിടയാണ് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ മുഴുവൻ ചർച്ചയാകും എന്ന് കരുതി തന്നെയാണ് സംസാരിച്ചത് എന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
Post Your Comments