ErnakulamNattuvarthaLatest NewsKeralaNews

ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം: യുവാവ് ആശുപത്രിയിൽ

കൊച്ചി: ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെ‌‌ഞ്ച് പരി​ഗണിക്കുമ്പോഴാണ് സംഭവം. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ, യുവാവിനൊപ്പമുളള നിയമ വിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ, പുറത്തേക്കിറങ്ങിയ യുവാവ് കോടതി വരാന്തയിൽവെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍

ആഗസ്റ്റ് 14 മുതലാണ് പൂത്തോട്ട ലോ കോളജിൽ പഠിക്കുന്ന നിയമ വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പോയതായായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവ് ഹേബിയസ് കോർപസ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button