ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നടത്തിയ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകർച്ചാവ്യാധിയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോരാ ഉന്മൂലനം ചെയ്യണം എന്നുമാണ് ഉദനിധി പറഞ്ഞത്. ഇതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി മാത്രമാണ് നിലവിൽ രംഗത്ത് വന്നിരിക്കുന്നത്.
അപകടകരവും വിഷലിപ്തവുമായ പ്രസ്താവനയാണ് ഉദയനിധി നടത്തിയതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ പ്രസ്താവനയിൽ കോൺഗ്രസിനും സി.പി.എമ്മിനും എന്താണ് പറയാനുള്ളതെന്നും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ കോൺഗ്രസ്-സി.പി.എം മുന്നണിയുടെ ലക്ഷ്യമാണോ എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
‘സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും I.N.D.I.A മുന്നണി നേതാവ് ഉദയനിധി സ്റ്റാലിൻ. ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകൻ, രാഹുൽ ഗാന്ധിയുടെ സഹയാത്രികൻ, പിണറായിയുടെ ഉറ്റ സുഹൃത്ത് പറയുന്നത്. എത്ര അപകടകരമായ വിഷലിപ്തമായ പ്രസ്താവനയാണ് ഇയാൾ നടത്തിയിരിക്കുന്നത് ? കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ നിങ്ങളുടെ മുന്നണിയുടെ ലക്ഷ്യമാണോ?’, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments