PathanamthittaKeralaLatest NewsNews

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു: മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി

ഇന്ന് ജില്ലയുടെ മലയോര മേഖലകളിലാണ് കൂടുതൽ മഴ അനുഭവപ്പെട്ടിട്ടുള്ളത്.

പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. നിലവിൽ, നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴിയാർ ഡാം തുറന്നിട്ടുണ്ട്. ഡാമിന്റെ ഒരു ഷട്ടറാണ് ഉയർത്തിയിട്ടുള്ളത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ, കഴിഞ്ഞ ദിവസവും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നു. കൂടാതെ, റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

ഇന്ന് ജില്ലയുടെ മലയോര മേഖലകളിലാണ് കൂടുതൽ മഴ അനുഭവപ്പെട്ടിട്ടുള്ളത്. ഉൾവനത്തിൽ ഉരുൾപൊട്ടിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം, ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത മഴവെള്ളപ്പാച്ചിലാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ മുൻപ് അനുഭവപ്പെട്ടത്. സെപ്റ്റംബർ ഒന്നാം തീയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇന്നലെ ശമിച്ചിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമാവുകയായിരുന്നു.

Also Read: മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ചു: ഡ്രൈവർ അറസ്റ്റിൽ

ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button