വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ഇൻസ്റ്റഗ്രാം വാഗ്ദാനം ചെയ്യുന്നത്. ടിക്ക്ടോക്കിന് സമാനമായ രീതിയിൽ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച റീൽ എന്ന ഫീച്ചർ വലിയ സ്വീകാര്യത നേടിയിരുന്നു. എന്തിനും ഏതിനും റീൽ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനാണ് ഇന്നത്തെ ട്രെൻഡ്. സാധാരണയായി ഒരു മിനിറ്റ് ദൈർഘ്യമുള്ള റീലുകളാണ് പങ്കുവയ്ക്കാൻ സാധിക്കാറുള്ളത്. എന്നാൽ, റീലുകൾക്ക് ജനപ്രീതി വർദ്ധിച്ചതോടെ, റീലുകളുടെ സമയക്രമം പുതുക്കിയ നിശ്ചയിക്കാനുള്ള പണിപ്പുരയിലാണ് ഇൻസ്റ്റഗ്രാം.
ഒരു മിനിറ്റ് മാത്രമുള്ള റീലുകളുടെ ദൈർഘ്യം പരമാവധി 10 മിനിറ്റാക്കി ഉയർത്താനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്. പുതിയ ഫീച്ചറായാണ് ഈ മാറ്റം എത്തുക. അതേസമയം, പുതിയ ഫീച്ചർ രണ്ട് ഓപ്ഷനുകളിലാണ് അവതരിപ്പിക്കാൻ സാധ്യത. ഒന്നാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യുകയാണെങ്കിൽ ഒരു മിനിറ്റ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ റെക്കോർഡ് ചെയ്യാനാകും. എന്നാൽ, രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കാണ് പരമാവധി 10 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുക. ആഗോളതലത്തിൽ ഈ ഫീച്ചർ ഉടൻ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ, ഇൻസ്റ്റഗ്രാമിന്റെ പ്രധാന എതിരാളിയായ ടിക്ക്ടോക്കിൽ പരമാവധി 10 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതാണ്.
Also Read: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി
Post Your Comments