Latest NewsNewsIndiaTechnology

ഇനി അങ്ങനെ എളുപ്പത്തിൽ സിം കാർഡ് ലഭിക്കില്ല, സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം

സിം കാർഡ് വിൽപ്പനയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക

രാജ്യത്ത് സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സിം കാർഡുകളുടെ വ്യാജ വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ടെലികോം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രജിസ്റ്റർ ചെയ്യാത്ത ഡീലർമാർ വഴി സിം കാർഡ് വിൽക്കുന്നത് ഇനി മുതൽ കുറ്റകരമാകും. അനധികൃതമായി സിം കാർഡ് വിൽക്കുകയാണെങ്കിൽ, ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് 10 ലക്ഷം രൂപ പിഴയായി ഈടാക്കുന്നതാണ്. സിം കാർഡ് വിൽപ്പനയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. അതിനാൽ, മുഴുവൻ ടെലികോം ഓപ്പറേറ്റർമാരും സെപ്റ്റംബർ 30ന് മുമ്പ് തന്നെ ‘പോയിന്റ് ഓഫ് സെയിലിൽ’ രജിസ്റ്റർ ചെയ്യേണ്ടതാണ്.

സിം കാർഡ് വിൽപ്പനയ്ക്ക് പുറമേ, സിം കാർഡ് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സിം കാർഡ് വിൽക്കുകയാണെങ്കിൽ, ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ ആരാണ് വിൽക്കുന്നത്, ഏതു രീതിയിലാണ് വിൽക്കുന്നത് എന്നതിനെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്. അതേസമയം, അസം, കാശ്മീർ, മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ ടെലികോം കമ്പനികൾ പുതിയ സിം കാർഡുകൾ വിൽക്കാൻ കരാറിലേർപ്പെടേണ്ടി വരുമെന്ന സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്രം ഉടൻ തന്നെ വ്യക്തത വരുത്തുന്നതാണ്.

Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button