കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ സിം കാർഡ് പുറത്തിറക്കിയിരിക്കുകയാണ് യുഎഇ മന്ത്രാലയം. 6 മാസത്തെ സൗജന്യ ഇന്റർനെറ്റ്, കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ഹാപ്പിനസ് സിം കാർഡാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻസ് കമ്പനിയായ EITCയുടെ du എന്നിവയുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം കാർഡിന് രൂപം നൽകിയിരിക്കുന്നത്. ഈ സിം കാർഡിന് കീഴിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
കുറഞ്ഞ വരുമാനമുള്ള, ബ്ലൂ കോളർ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ഇന്റർനെറ്റ് റീചാർജിനായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശ്വാസമെന്ന നിലയിൽ ഹാപ്പിനസ് സിം കാർഡ് പുറത്തിറക്കിയിട്ടുള്ളത്. കോളുകൾക്കും, ഇന്റർർനെറ്റിനും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേ, MoHRE നൽകുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിർദ്ദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ബിസിനസ് സേവാ കേന്ദ്രങ്ങളും, ഗൈഡൻസ് കേന്ദ്രങ്ങളും സന്ദർശിച്ച് തൊഴിലാളികൾക്ക് സിം കാർഡ് വാങ്ങാവുന്നതാണ്. കൂടാതെ, MoHREയുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചുകൊണ്ട് തൊഴിൽ കരാറുകൾ പുതുക്കിയും സിം കാർഡ് സ്വന്തമാക്കാം.
Also Read: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; സ്ഥിരീകരിച്ചത് നിരീക്ഷണത്തിലുളള 39കാരന്, ആക്റ്റീവ് കേസുകൾ നാലായി
Post Your Comments