KeralaLatest NewsNews

ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ്ആർഐടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിൽ ദുരൂഹത: ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ്ആർഐടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെറും 100 കോടി രൂപയ്ക്ക് താഴെ നടപ്പിലാക്കാവുന്ന പദ്ധതിക്കാണ് സർക്കാർ 232 കോടിയായി തുക വർദ്ധിപ്പിച്ചു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഓര്‍മ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടന്‍ ടി.പി മാധവന്‍: നടന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവന്‍

ഇത് പ്രതിപക്ഷം തെളിവുസഹിതം പുറത്തു കൊണ്ടുവന്നെങ്കിലും സർക്കാർ പ്രതിപക്ഷ എതിർപ്പ് മറികടന്ന് മുന്നോട്ട് പോകുകയാണുണ്ടായത്. തുടർന്നാണ് പ്രതിപക്ഷനേതാവും താനും ഹൈക്കോടതിയെ സമീപിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേസ് അടിയന്തിര വാദം കേട്ട കോടതി ഇടക്കാല ഉത്തരവിലൂടെ എസ്ആർഐടിക്ക് സർക്കാർ തുക അനുവദിച്ചു നൽകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായത്. ഇതിനിടയിലാണ് കമ്പനി കോടതിയെ സമീപിക്കാതെ സർക്കാരിനെ സമീപിച്ച് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് കത്ത് നൽകിയിരിക്കുന്നത്.ഇക്കാര്യത്തിൽ എസ്ആർഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നത് ഒത്തുകളിയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിക്കുന്നു.

Read Also: ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി വീണ്ടും ഇന്ത്യ,ആദിത്യ എല്‍-1 ആദ്യ ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button