ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ആദിത്യ എല്‍1 ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. എക്‌സിലൂടെയാണ് ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമാണെന്നുള്ള വിവരം ഇസ്രോ പങ്കുവെച്ചത്. ബെംഗളൂരുവിലെ ഐഎസ്ടിആര്‍എസിയില്‍ നിന്നാണ് ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ നിയന്ത്രിച്ചത്. നിലവില്‍ ഭൂമിയോട് അടുത്ത് 245 കിലോമീറ്ററും ഭൂമിയില്‍ നിന്ന് അകലെ 22,459 കിലോമീറ്ററും ദൂരത്തിലുമുള്ള ദീര്‍ഘവ്യത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് മൂന്നിന് നടക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഇന്ന് രാവിലെ 11.45-നാണ് ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ നടന്നത്. ഭൂമിയോട് ഏറ്റവും അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ നിന്നുമാണ് ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിച്ചത്. ഇതിന് ശേഷം മൂന്ന് ഭ്രമണപഥം ഉയര്‍ത്തല്‍ കൂടിയാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. 16 ദിവസമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ പേടകം ഉണ്ടാകുക. ശേഷം 125 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി പേടകം ലക്ഷ്യസ്ഥാനത്തെത്തും. 15 ലക്ഷം കിലോമീറ്റര്‍ അകലെയായുള്ള എല്‍1 പോയിന്റാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യ സ്ഥാനം.
Post Your Comments