Latest NewsIndiaNews

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: എന്താണ് ഇതിന്റെ അര്‍ത്ഥം? ആനുകൂല്യങ്ങൾ എന്തൊക്കെ? – അറിയേണ്ടതെല്ലാം

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചിരിക്കുകയാണ്. 2023 സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ച് ദിവസത്തേക്ക് സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചതിന് പിന്നാലെയാണ് സമിതി രൂപീകരിച്ചത്. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്താൻ കാത്തിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചിരുന്നു.

എന്നിരുന്നാലും ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം സംബന്ധിച്ച് അധികം വിവരങ്ങൾ ഒന്നും ഇപ്പോഴും പലർക്കും അറിയില്ല. ഇന്ത്യയിൽ ലോക്‌സഭയിലേക്കും (ഇന്ത്യയുടെ പാർലമെന്റിന്റെ അധോസഭ) എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ആശയം. ഈ തിരഞ്ഞെടുപ്പുകൾ ഒരേസമയം, ഒരു ദിവസത്തിലോ അല്ലെങ്കിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിലോ നടത്താനാണ് ആലോചന. വർഷങ്ങളായി, ഒരേസമയം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്ന ആശയത്തിനായി പ്രധാനമന്ത്രി മോദി ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഈ വർഷം നവംബറിലോ ഡിസംബറിലോ നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്റെ’ ഗുണങ്ങൾ

  • ഓരോ തെരഞ്ഞെടുപ്പിനും വൻതോതിൽ സാമ്പത്തിക സ്രോതസ്സുകൾ ആവശ്യമായി വരുന്നതിനാൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്റെ’ പ്രാഥമിക നേട്ടം.
  • ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ, തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ ഒന്നിലധികം തവണ ഏർപ്പെട്ടിരിക്കുന്ന ഭരണ-സുരക്ഷാ സേനകളുടെ ഭാരം കുറയും. ഇല്ലെങ്കിൽ ഇവർ പല തവണ ഇലക്ഷൻ പ്രക്രിയയിൽ പങ്കുചേരേണ്ടി വരുന്നു.
  • റിപ്പോർട്ടുകൾ പ്രകാരം, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിലൂടെ, സർക്കാരിന് തിരഞ്ഞെടുപ്പ് മോഡിൽ ആയിരിക്കുന്നതിനുപകരം ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
  • കൂടുതൽ ആളുകളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കുന്നു.

‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്റെ’ കോട്ടങ്ങൾ

  • ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിന്, ഭരണഘടനയിലും മറ്റ് നിയമ ചട്ടക്കൂടുകളിലും മാറ്റങ്ങൾ ആവശ്യമാണ്. ഒരു രാഷ്ട്രം – ഒരു തെരഞ്ഞെടുപ്പിന് ഒരു ഭരണഘടനാ ഭേദഗതി ആവശ്യമാണ്. തുടർന്ന് അത് സംസ്ഥാന അസംബ്ലികളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.
  • ലോക് സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രാദേശിക വിഷയങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ ഇടയുണ്ട്.
  • എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് യോജിക്കുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button