Latest NewsKeralaMollywoodNewsEntertainment

ആരും തിരിഞ്ഞു നോക്കുന്നില്ല, ഓര്‍മ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടൻ ടിപി മാധവൻ

ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് എട്ട് വര്‍ഷങ്ങൾക്ക് മുൻപ് ഗാന്ധിഭവനില്‍ എത്തിച്ചത്

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ടി പി മാധവൻ.  മലയാള സിനിമയില്‍ ഒരുകാലത്ത് സജീവമായിരുന്ന നടൻ ടിപി മാധവന്റെ ദയനീയാവസ്ഥ പുറത്ത്. വളരെയധികം അവശതയിലാണ് നടൻ ഇപ്പോൾ. താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ടി പി മാധവൻ പത്തനാപുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഗാന്ധിഭവൻ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് നടന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്.

read also: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന: അശ്രദ്ധ വരുത്തില്ലെന്ന് യോഗി ആദിത്യനാഥ്

പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടിപി മാധവനെ കാണാനും കാര്യങ്ങൾ അന്വേഷിക്കാനും നടൻ സുരേഷ് ഗോപിയും പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ കെ.ബി. ഗണേഷ്‌കുമാറും മാത്രമാണ് ഇടയ്‌ക്കിടെ വരുന്നത്. നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, ജയരാജ് വാര്യര്‍, മധുപാല്‍ ഇങ്ങനെ ചുരുക്കം പേര്‍ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞപ്പോള്‍ കാണാൻ വന്നിട്ടുണ്ടെന്നും ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ അമല്‍ രാജ് പറയുന്നു.

തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് എട്ട് വര്‍ഷങ്ങൾക്ക് മുൻപ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button