500 അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച മലയാളത്തിന്റെ പ്രിയതാരമാണ് ടി.പി മാധവൻ. വാർധക്യ കാലത്ത് പത്തനാപുരത്ത് ഗാന്ധിഭവനിൽ കഴിയുകയാണ് താരം. മുമ്പൊരിക്കല്‍ ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ തന്റെ ഭാര്യയെ കുറിച്ച് ടി.പി മാധവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
read also: ആ സിനിമ ഒഴിവാക്കാന്‍ ചെയര്‍മാന്‍ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാന്‍ പറഞ്ഞത്: വിനയന്‍
മാധവന്റെ വാക്കുകൾ ഇങ്ങനെ, ‘ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനിവാസന്‍ എഴുതിയത് എന്റെ ജീവിതം കണ്ടിട്ടാണ്. ഞാന്‍ കല്യാണം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ പെണ്ണിനെയാണ്. പെണ്ണുകാണാന്‍ പോലും ഞാന്‍ പോയില്ല. പെണ്ണ് കണ്ടാല്‍ കല്യാണം കഴിക്കുമായിരുന്നില്ലായിരിക്കും. അവര്‍ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവരെ ഞാന്‍ കല്യാണം കഴിച്ചു. സിനിമയിലേക്ക് ചാന്‍സ് കിട്ടിയപ്പോള്‍ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന്. പക്ഷെ പിന്നീട് അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു.’
‘സിനിമയില്‍ അഭിനയിച്ച് തിരിച്ച് വന്നപ്പോള്‍ വീട്ടില്‍ ഡിവോഴ്സ് നോട്ടീസ് വന്ന് കിടപ്പുണ്ടായിരുന്നു. എന്റെ മകന്‍ ഇന്നൊരു സിനിമാ സംവിധായകനാണ്. അക്ഷയ്കുമാറിനെ വെച്ച് എയര്‍ലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോന്‍ എന്റെ മകനാണ്.’
Post Your Comments