മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമാണ് ടി.പി മാധവന്‍. സിനിമയിലെ നാരദരെന്ന് വിളിപ്പേരുള്ള നടന്‍. 1975-ല്‍ ‘രംഗം’ എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളല്ല ടി.പി ചെയ്യുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മുഖമാണ് ടിപി മാധവന്റെത് കാരണം ഏത് സിനിമയിലായാലും എവിടെയെങ്കിലും ഒരു ചെറിയ വേഷത്തില്‍ ടി.പി മാധവന്റെ സാന്നിദ്ധ്യമുണ്ടാകും.
Also Read : അഗതിമന്ദിരത്തില്‍ ഒരപൂര്‍വ്വ വിവാഹം
1980-കളിലും 90-കളിലുമൊക്കെ എല്ലാ സിനിമയിലും ഒരു ചെറിയ റോളെങ്കിലും ടി.പി മാധവന് സംവിധായകര്‍ കരുതിവെച്ചിരുന്നു. എല്ലാ സിനിമയിലും പതിവായി കാണുന്നതുകൊണ്ട് ടി.പി മാധവന് സിനിമയില്‍ നാരദരെന്ന ഇരട്ടപ്പേരും വീണു. 500-ലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച ടി.പി മാധവന്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2016-ല്‍ പുറത്തിറങ്ങിയ ‘മാല്‍ഗുഡി ഡെയ്‌സി’ലാണ് ഒടുവിലായി അഭിനയിച്ചത്.
പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി എന്‍ ഗോപിനാഥന്‍ നായരുടെ അനന്തരവനാണ് ടി.പി മാധവന്‍.
സന്ദേശം,വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ടവം,നരംസിംഹം തുടങ്ങിയവയാണ് ടി.പി മാധവന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. ചെറിയ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് 40 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ തിളങ്ങി നിന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ടി.പി മാധവന്‍.
Post Your Comments