Latest NewsNewsIndia

പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന: അശ്രദ്ധ വരുത്തില്ലെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത് പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യത്തിൽ എന്തെങ്കിലും അശ്രദ്ധയോ അലംഭാവമോ സർക്കാർ വരുത്തുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ശ്രദ്ധിച്ചില്ലെങ്കിൽ വന്ധ്യത വരെ വരാം, ബീജത്തെ നശിപ്പിക്കാൻ സാധ്യതയുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ

എത്രയും വേഗം പൊതുജനങ്ങളുടെ പ്രശ്നങ്ങൾ തൃപ്തികരമാകും വിധം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ജനതാ ദർശൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃതമായി ഭൂമി കൈയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പ്രൊഫഷണലായി ഭൂമി തട്ടിയെടുക്കുന്നവരെ ഭൂമാഫിയകളായി പരിഗണിച്ച് അവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പാവങ്ങളുടെ ഭൂമി കയ്യേറാൻ ശ്രമിക്കുന്നവരെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജയസൂര്യയ്‌ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്ക് മന്ത്രിമാര്‍ പറഞ്ഞോ: എം.ബി.രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button