ThiruvananthapuramKeralaNattuvarthaLatest NewsNews

നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം: കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെ സുധാകരൻ

തിരുവനന്തപുരം: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാർ നൽകിയ കണക്ക് പ്രകാരമുള്ള തുക കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

ജയസൂര്യ പറഞ്ഞത് വസ്തുനിഷ്‌ഠമായ കാര്യമാണെന്നും അതിൽ രാഷ്ട്രീയം ഉണ്ടെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. ‘രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണപ്രസാദിനു പണം കൊടുക്കുന്നത്. അതും ബാങ്ക് വായ്പയായിട്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റ്. ജയസൂര്യ പറഞ്ഞതുകൊണ്ട് തെറ്റാകുമോ? ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം രാഷ്ട്രീയത്തിലല്ല അക്കാര്യങ്ങൾ പറഞ്ഞതും,’ കെ സുധാകരൻ പറഞ്ഞു.

ഗ്യാൻവാപി മസ്ജിദ് സർവേക്ക് കൂടുതൽ സമയം വേണം: കൂടുതൽ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

‘ഈ രാജ്യത്തെ ആർക്കും രാജ്യത്തെ സംവിധാനങ്ങളെ കുറിച്ചും ഭരണസംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും പ്രതികരിക്കാനും വിമർശിക്കാനും അവകാശമുണ്ട്. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അത് നിഷേധിക്കുന്നത് പിണറായി അല്ല പത്തു പിണറായി വന്നാലും കേരളത്തിൽ നടപ്പാകില്ല,’ കെ സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button