ട്വിറ്ററിൽ നിന്ന് എക്സ് എന്ന പുതിയ പേരിലേക്ക് ചേക്കേറിയതോടെ കിടിലൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. എക്സിന്റെ ജനപ്രീതി പഴയതിനേക്കാൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുള്ള നടപടികൾക്ക് മസ്ക് തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, എക്സിൽ അധികം വൈകാതെ തന്നെ വോയിസ്, വീഡിയോ കോൾ സൗകര്യം എത്തുന്നതാണ്. ഐഒഎസ്, ആൻഡ്രോയിഡ്, മാക്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലാണ് ഈ സേവനം ലഭ്യമാക്കുക. നേരത്തെ തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിരുന്നില്ല.
ഉപഭോക്താക്കളുടെ ഫോൺ നമ്പർ ഇല്ലാതെയാണ് കോളിംഗ് സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ, ലോകത്തെവിടെയുമുള്ള ആളുകളുമായി ആശയവിനിമയം നടത്താനാകും. എക്സ് ഡിഎം മെനുവിന് മുകളിൽ വലത് ഭാഗത്തായാണ് കോളിംഗ് ഓപ്ഷൻ നൽകാൻ സാധ്യത. നിലവിൽ, സ്പേസസ് എന്ന ഫീച്ചറിലൂടെ ഒരുകൂട്ടം ആളുകൾക്ക് ഒന്നിച്ചിരുന്ന് സംസാരിക്കാവുന്ന സംവിധാനം എക്സിൽ ഉണ്ട്. എന്നാൽ, രണ്ട് പേർക്ക് മാത്രമായി സംസാരിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കില്ല. ഈ പരിമിതികൾക്കാണ് മസ്ക് പരിഹാരം കണ്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി നിരവധി ഫീച്ചറുകൾ ലഭ്യമാക്കുന്നതിലൂടെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം എന്ന തനത് രൂപത്തിൽ നിന്ന് മാറി, ഒരു എവരിതിംഗ് ആപ്പായി എക്സിനെ പരിവർത്തനം ചെയ്യാനാണ് മസ്കിന്റെ നീക്കം.
Also Read: ടെലികോം ഭീമൻ മൊബൈൽകോം ഇനി യുഎസ്ടി ഗ്ലോബലിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments