Latest NewsNewsBusiness

ടെലികോം ഭീമൻ മൊബൈൽകോം ഇനി യുഎസ്ടി ഗ്ലോബലിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ത്യ, കാനഡ, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമാണ് മൊബൈൽകോമിന് ഉള്ളത്

ടെലികോം രംഗത്തെ വൻകിട കമ്പനിയായ മൊബൈൽകോമിനെ സ്വന്തമാക്കി യുഎസ്ടി ഗ്ലോബൽ. യുഎസ്ടിയുടെ ക്ലൗഡ് സാങ്കേതികവിദ്യയിലെ വൈദഗ്ധ്യവും, മൊബൈൽകോമിന്റെ വയർലെസ് എൻജിനീയറിംഗ് രംഗത്തെ മികവും സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ. ഇന്ത്യ, കാനഡ, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമാണ് മൊബൈൽകോമിന് ഉള്ളത്. ഏകദേശം 21 വർഷത്തെ പാരമ്പര്യമുള്ള കമ്പനി കൂടിയാണിത്.

ടെലികോം, നെറ്റ്‌വർക്ക് എൻജിനീയറിംഗ് മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ ഇതിനോടകം തന്നെ യുഎസ്ടി ഗ്ലോബൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് പുതിയ ഏറ്റെടുക്കൽ. 5ജി, വയർലെസ് ശൃംഖലയുടെ ആധുനികവൽക്കരണം, നെറ്റ്‌വർക്ക് പ്രവർത്തനം മെച്ചപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളാണ് മൊബൈൽകോം പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. 30,000-ലധികം ജീവനക്കാരുള്ള യുഎസ്ടി ഗ്ലോബലിന് 30-ഓളം രാജ്യങ്ങളിൽ സാന്നിധ്യം ഉണ്ട്.

Also Read: കേരളം കടുത്ത വരള്‍ച്ചയിലേയ്‌ക്കെന്ന് സൂചന: ഇടുക്കിയില്‍ 29.32 ശതമാനം മാത്രം വെള്ളം

shortlink

Related Articles

Post Your Comments

Related Articles


Back to top button