തിരുവനന്തപുരം: നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ത്ഥമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
‘നെല്ലിന് പണം നല്‍കുന്നതിനായി കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ കാലതാമസം വന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കി ശരിയായ നിലയില്‍ പ്രതികരിക്കുകയാണ് വേണ്ടത്. കലാരംഗത്തുള്ളവരുടെ പ്രതികരണങ്ങള്‍ ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്’, ഇ.പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. നടന്‍മാരായ ജയസൂര്യയും കൃഷ്ണപ്രസാദും ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.പി ജയരാജന്‍. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയും കൃഷ്ണപ്രസാദും രംഗത്തെത്തിയത്.
Read Also: ടെലികോം ഭീമൻ മൊബൈൽകോം ഇനി യുഎസ്ടി ഗ്ലോബലിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
‘നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 650 കോടിയോളം രൂപയുടെ കുടിശികയാണ് കേന്ദ്രം സംസ്ഥാനത്തിന് കൊടുത്തുതീര്‍ക്കാനുള്ളത്.നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ത്ഥമാണ്. പക്ഷെ, ആ കൃഷിക്കാര്‍ക്ക് മുഴുവന്‍ പണം കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലേ, അവരുടെ നെല്ല് മുഴുവന്‍ സംഭരിക്കുന്നില്ലേ. നെല്ലിന് പണം നല്‍കുന്നതിനായി കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ കാലതാമസം വന്നത് എന്തുകൊണ്ടാണെന്നത് മനസിലാക്കി ശരിയായ നിലയില്‍ പ്രതികരിക്കുകയാണ് വേണ്ടത്.’ – ഇ പി ജയരാന്‍ പറഞ്ഞു.
Post Your Comments