Latest NewsNewsIndia

അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണ്: മോഹന്‍ ഭാഗവത്

മഹാരാഷ്ട്ര: ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലർ അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ മറാത്തി ദിനപത്രമായ തരുണ്‍ ഭാരത് പ്രസിദ്ധീകരിക്കുന്ന ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

‘ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ആളുകൾ അത് അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, കുറച്ച് ആളുകൾക്ക് ഇത് ഇപ്പോഴും മനസ്സിലാകുന്നില്ല, ഒരു വിഭാഗത്തിന് ഇത് അറിയാമെങ്കിലും അത് തുറന്ന് സമ്മതിക്കാൻ അവർ വിസമ്മതിക്കുന്നു. സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി ഒരു വിഭാഗം ആളുകൾ ഇത് അംഗീകരിക്കില്ല. ഇത് ഹിന്ദു സംസ്കാരമുള്ള ഒരു ഹിന്ദു നാടാണ്, അവിടെ എല്ലാവർക്കും ബന്ധമുണ്ട്’, അദ്ദേഹം പറഞ്ഞു.

രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും രാജ്യത്തെ ലോകശക്തിയാക്കുന്നതിനും സഹായിക്കണമെന്നും മാധ്യമങ്ങളോട് ഭാഗവത് ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മാധ്യമങ്ങളുടെ സ്വാധീനം ഉദ്ധരിച്ച് ‘ശരിയായ ആശയങ്ങൾ’ പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു. സാമൂഹിക അവബോധം ഉയർത്താൻ മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മാധ്യമങ്ങൾ പൗരന്മാരുടെ ചിന്തകളിലേക്ക് പോസിറ്റിവിറ്റി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button