ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇന്ധന വില കത്തുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 305.36 രൂപയും ഡീസലിന് 311.84 രൂപയുമാണ് നിലവിലെ വില. രാജ്യത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയെന്ന് വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധനവിലയും വര്‍ദ്ധിപ്പിച്ചത്. പാകിസ്ഥാന് രൂപയുടെ മൂല്യത്തകര്‍ച്ചയാണ് പ്രതിസന്ധിയുടെ കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കറിന്റെ കീഴിലുളള സര്‍ക്കാരാണ് പുതിയ വില പ്രഖ്യാപിച്ചത്.
അതേസമയം, അടുത്ത മാസങ്ങളില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 പാകിസ്ഥാന് രൂപ നല്‍കേണ്ടി വരുമെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ധന നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പൊതുജനങ്ങളും വ്യാപാര സംഘടനകളും രംഗത്തെത്തി. ഉയര്‍ന്ന വിലക്കയറ്റം പാകിസ്ഥാനില്‍ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്.
Post Your Comments